Visitors

Kepco - About

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്കോയുടെ) ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ പേട്ടയിലാണ്.

കെപ്കോയുടെ പേട്ടയിലുള്ള ആസ്ഥാന മന്ദിരത്തിൽ മീറ്റ് പ്രോസസിംഗ് പ്ലാന്റ്, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പ്രൊഡക്ഷൻ യൂണിറ്റ്, മീറ്റും-മൂല്യവർദ്ധിത ഉല്പന്നങ്ങളുടെയും വില്പന നടത്തുന്ന പ്രധാന സെയിത്സ് കൗണ്ടർ, കെപ്കോ എ/സി റസ്റ്റോറന്റ്, സ്നാക്സ് കോർണർ, ന്യായവില മെഡിക്കൽ സ്റ്റോർ, ട്രെയിനിംഗ് സെന്റർ, ഇഗ്നോ സ്റ്റഡി സെന്റർ, ഹോൾഡിംഗ് ഫാം, വാക്-ഇൻ-ഫ്രീസറുകൾ, മൊബൈൽ ഫ്രീസർ എന്നിവ പ്രവർത്തിക്കുന്നു.

മാംസ സംസ്കരണശാല

2008-ലാണ് അത്യാധുനിക രീതിയിൽ യന്ത്രവത്കരിച്ച പൗൾട്രി മാംസ സംസ്കരണശാല പേട്ടയിൽ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള ഇന്റഗ്രേഷൻ ഫാമുകളിൽ ശാസ്ത്രീയമായി വളർത്തിയെടുക്കുന്ന കോഴികളെ പേട്ടയിലെ മീറ്റ് പ്രോസസിംഗ് പ്ലാന്റിൽ വെറ്ററിനറി ഡോക്ടറുടെ മേൽ നോട്ടത്തിൽ സംസ്കരിച്ച് ഇറച്ചിയായും, ചിക്കൻ ഉല്പന്നങ്ങളായും കെപ്കോയുടെ പ്രധാന വിപണന കൗണ്ടറിലൂടെയും, കെപ്കോ-ഏജൻസികൾ മുഖാന്തിരവും വിപണനം ചെയ്യുന്നു.  കേന്ദ്ര സർക്കാരിന്റെ ‘എം.എഫ്.പി.ഒ.‘ ലൈസൻസ് ഈ മാംസ സംസ്കരണ ശാലയ്ക്ക്  ലഭിച്ചിട്ടുണ്ട്. 

മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പ്രൊഡക്ഷൻ യൂണിറ്റ്

പേട്ടയിലുള്ള മാംസ സംസ്കരണ ശാലയോടനുബന്ധിച്ച് അത്യാ‍ധുനിക രീതിയിൽ യന്ത്രവൽക്കരണ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഈ വി.എ.പി. പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നാണ് കെപ്കോയുടെ സ്വന്തം മൂല്യവർദ്ധിത ഉല്പന്നങ്ങളായ ചിക്കൻ സോസേജ്, ചിക്കൻ കട് ലറ്റ്, ചിക്കൻ ലോലിപോപ്പ്, മാരിനേറ്റഡ് ചിക്കൻ, ചിക്കൻ പിക്കിൾസ് എന്നിവയുടെ ഉല്പാദന സംസ്കരണ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കെപ്കോ വിപണന കേന്ദ്രങ്ങൾ / വിതരണ ശ്യംഖലകൾ

പേട്ടയിൽ കെപ്കോയുടെ ഒരു പ്രധാന വിപണന കേന്ദ്രം പ്രവർത്തിക്കുന്നു.  എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 മണിവരെയാണ് ഈ പ്രധാന വിപണന കേന്ദ്രത്തിന്റെ പ്രവർത്തനം.  ഈ വിപണന കേന്ദ്രത്തിലൂടെ കെപ്കോ ചിക്കനും, കട്ടപ്പ്-പാർട്സുകളും, മൂല്യവർദ്ധിത ഉല്പന്നങ്ങളും ഉപഭോക്താക്കൾക്ക് വാങ്ങുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

കൂടാതെ കെപ്കോ ചിക്കനും, അനുബന്ധ ഉല്പന്നങ്ങളും ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുവേണ്ടി തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിതരണ ശ്യംഖലകൾ (കെപ്കോ ചിക്കൻ ഏജൻസികൾ) ആരംഭിച്ചിട്ടുണ്ട്.

വാക്-ഇൻ-ഫ്രീസറുകൾ

കെപ്കോയുടെ വിപണനവും, വിതരണ ശ്യഖലയും ശക്തിപ്പെടുത്തുന്നതിനായി ഗുണമേന്മ നൂറ് ശതമാനം ഉറപ്പു്വരുത്താനുമായി പേട്ടയിലുള്ള മാംസ സംസ്കരണ യൂണിറ്റിനോടനുബന്ധിച്ച് 25 ടൺ സംഭരണ ശേഷിയുള്ള രണ്ട് വാക്ക്-ഇൻ-ഫ്രീസറുകൾ കോർപ്പറേഷന്റെ പേട്ട യൂണിറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.

മൊബൈൽ ഫ്രീസർ

സംസ്ഥാനത്താകമാനം വിപണനവും, വിതരണ ശ്യഖലയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുണനിലവാരത്തോട് കൂടി കെപ്കോ-ചിക്കൻ-ഉല്പന്നങ്ങൾ വിപണന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി 5 ടൺ സംഭരണ ശേഷിയോടു് കൂടിയ സഞ്ചരിക്കുന്ന ശീതീകരണ സംവിധാനത്തോടു് കൂടിയ വാഹനം കോർപ്പറേഷനുണ്ട്.

 

കെപ്കോ പൗൾട്രി കോംപ്ലക്സ് - പേട്ട

കെപ്കോ എ/സി റസ്റ്റോറന്റ്, സ്നാക്സ് കോർണർ, ന്യായവില മെഡിക്കൽ സ്റ്റോർ, ടെക്നിക്കൽ സർവ്വീസ് സെന്റർ എന്നിവ ഈ കോം‌പ്ലക്സിലാണ് പ്രവർത്തിക്കുന്നത്.

കെപ്കോ എ/സി  റസ്റ്റോറന്റ്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ പേട്ടയിൽ ആധുനിക രീതിയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് കെപ്കോ എ/സി റസ്റ്റോറന്റ്. 2010-മെയ് മാസത്തിലാണ് റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്. സ്വാദിഷ്ടമായ സാധാരണ ഭക്ഷണത്തിനോടൊപ്പം കെപ്കോ കോഴിയിറച്ചി ഉപയോഗിച്ചുള്ള വിവിധ ഇന്റ്യൻ-ചൈനീസ് വിഭവങ്ങൾ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ഈ റസ്റ്റോറന്റിലൂടെ ലഭ്യമാണ്. കൂടാതെ ഈ റസ്റ്റോറന്റിനോട് അനുബന്ധമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു് ടേക്ക്-എവേ ഫുഡ് പാർസൽ കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. 

ഇഗ്നോ സ്റ്റഡി സെന്റർ:

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പൗൾട്രി വികസന കോർപ്പറേഷന്റെ നേത്യത്വത്തിൽ ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ്-ഇൻ-പൗൾട്രി ഫാമിഗ്, ഒരു വർഷത്തെ കോഴ്സായ ഡിപ്ലോമാ-ഇൻ-മീറ്റ് ടെക്നോളജി തുടങ്ങിയ ക്ലാസ്സുകൾ വിജയകരമായി നടത്തി വരുന്നു. 

കെപ്കോ മെഡിക്കൽ സ്റ്റോർ 

കോഴി വളർത്തൽ കർഷകർക്കും മറ്റ് വളർത്ത് മ്യഗങ്ങളെ പരിപാലിക്കുന്ന കർഷകർക്കും ആവശ്യമായ ഔഷധങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി പേട്ടയിൽ ഒരു ന്യായവില മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നു.  


No comments:

Post a Comment